നെടുമങ്ങാട്: മകളുടെ വിവാഹം നടക്കാനിരിക്കെ തലേ ദിവസം പിതാവ് മരിച്ചു. ചുള്ളിമാനൂർ കക്കോട്ടുകുഴിയിൽ സുമയ്യ സാമിൽ ഉടമ അബ്ദുൾ അസീസ് (53) ആണ് മരിച്ചത്.
കഴിഞ്ഞ കുറച്ച് നാളായി കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. മകളുടെ വിവാഹ ചടങ്ങുകൾ ഇന്ന് നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ നടത്താനിരിക്കുകയായിരുന്നു. ഭാര്യ: സുമയ്യ. ഭാര്യ. മക്കൾ: ഫാത്തിമ, ഹിദൂർ മുഹമ്മദ്.